Connect with us

Ongoing News

ലാ ലീഗ: ബാഴ്‌സയെ സമനിലയില്‍ പൂട്ടി സെവില്ല

Published

|

Last Updated

ബാഴ്‌സലോണ | ലാ ലീഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് സെവില്ല. കാമ്പ് നോയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ബാഴ്‌സയുടെയും സെവില്ലയുടെയും മൂന്നാം മത്സരമായിരുന്നു ഇത്. വില്ലാറയലിനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കും സെല്‍റ്റ വിഗോയെ മൂന്നു ഗോളുകള്‍ക്കും ഏകപക്ഷീയ വിജയം നേടിയ ബാഴ്‌സക്കു പക്ഷെ സെവില്ലക്കെതിരായ പോരാട്ടം കടുത്ത പരീക്ഷണമായി.

മത്സരം തുടങ്ങി എട്ടു മിനുട്ടിനുള്ളില്‍ തന്നെ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് സെവില്ല ആദ്യ നിറയൊഴിച്ചു. ജൂലെസ് കോന്‍ദെയില്‍ നിന്ന് കിട്ടിയ പന്ത് ലൂക്ക് ഗെ ജോങ് നേരെ ബാഴ്‌സ വലയിലേക്കെത്തിക്കുകയായിരുന്നു (1-0). എന്നാല്‍, അധികം വൈകാതെ തന്നെ ബാഴ്‌സ സമനില ഗോള്‍ കണ്ടെത്തി. രണ്ടു മിനുട്ടിനകം ഫിലിപ്പെ കുടിഞ്ഞോയുടെ വകയായിരുന്നു ഗോള്‍ (1-1). മെസിയില്‍ നിന്ന് കൈമാറിക്കിട്ടിയ പന്താണ് കുടിഞ്ഞോ ഗോളാക്കി മാറ്റിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നാണ് ഏഴു പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കും ഉള്ളത്.

Latest