Connect with us

National

2021 ജുലൈയോടെ 25 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | 2021 ഓടെ രാജ്യത്തെ 25 കോടിയോളം ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40 മുതല്‍ 50 കോടിയോളം വാക്സിനാണ് സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2021 ജൂലൈയോടെ 20 മുതല്‍ 25 കോടിയോളം പേര്‍ക്ക് വാക്സിന്‍ ലഭ്യമാകുമെന്നും കേന്ദ്രമന്ത്രി റഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന സണ്‍ഡെ സംവാദ് എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിന്‍ ലഭ്യമാക്കുന്നതിനായിനീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
കൊവിഡ് ബാധ മാരകമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് സംസ്ഥാനങ്ങളുടെ സഹായം ആവശ്യമാണ്. ഇതിനായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബര്‍ അവസാനത്തോടെ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കാകും വാക്സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക. വാക്‌സിന്‍ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Latest