Connect with us

National

പ്രതിരോധത്തിനായി ദളിതര്‍ക്ക് ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനായി ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ രാജ്യത്തെ 20 ലക്ഷം വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് ഉടന്‍ ആയുധ ലൈന്‍സ് നല്‍കണം. തോക്കും പിസ്റ്റളുകളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്സിഡി നല്‍കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റില്‍ പറയുന്നു. ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുപി പോലീസിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധം ശക്തമായിരിക്കെയാണ് ഭീം ആര്‍മിയുടെ ആവശ്യം.

Latest