Connect with us

National

ബീഹാറില്‍ 50:50 ഫോര്‍മുലയില്‍ ജെഡിയു-ബിജെപി സീറ്റ് ധാരണ

Published

|

Last Updated

പാറ്റ്‌ന | ഒക്‌ടോബറിലും നവംബറിലുമായി തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും (ജെ.ഡി.യു) ബി.ജെ.പി.യും തമ്മി സീറ്റ് ധാരണയായി. 243 സീറ്റുകളില്‍ 122 സീറ്റുകള് ജെഡിയുവിനും 121 സീറ്റുകള്‍ ബിജെപിക്കും ലഭിക്കും. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്ക് ജെഡിയുവും, രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് ബിജെപിയും സീറ്റുകള്‍ വീതിച്ചുനല്‍കും.

നിതീഷ് കുമാറും പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനും തമ്മില്‍ ദീര്‍ഘകാലമായി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ സീറ്റ് നിര്‍ണയം കീറാമുട്ടിയായിരുന്നു. സീറ്റ് ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ചിരാഗ് പാസ്വാന്‍ രംഗത്ത് വന്നത് ഭരണ സഖ്യത്തെ പ്രതിസന്ധിയിലാക്കുകയഉം ചെയ്തു. ഇതോടെയാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കിയത്.

ഒക്ടോബര്‍ 28, നവംബര്‍ 3, 7 തീയതികളിലാണ് ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും. കൊവിഡ് സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

ആദ്യഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചതിന് ശേഷമാണ് ജെഡിയു-ബിജെപി സീറ്റ് ധാരണയാതയ്. ഒക്ടോബര്‍ 8 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 243 മണ്ഡലങ്ങളില് 71 മണ്ഡലങ്ങളില് ഒക്ടോബര് 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.