Connect with us

Local News

വാതിൽ തുറക്കാൻ പതിനെട്ടടവും പയറ്റി കള്ളൻ; ഒടുവിൽ തീയിട്ടു

Published

|

Last Updated

തൃത്താല | മോഷണം പലവിധം കണ്ടിട്ടുണ്ട്. തൃത്താല ഞാങ്ങാട്ടിരിയിൽ കള്ളൻ വാതിൽ കുത്തി തുറക്കാനെത്തിയത്  പിക്കാസും മഴുവും  കൈക്കാട്ടുമൊക്കെയായി. എന്നാൽ അഞ്ച് മണിക്കൂറോളം തുടർന്ന മോഷണ ശ്രമം പരാജയപ്പെട്ടപ്പോൾ സഹികെട്ട് കള്ളൻ മണ്ണെണ്ണ ഒഴിച്ച് മുൻ വാതിലിന് തീയിട്ടു. എന്നിട്ടും അകത്ത് കടക്കാൻ കഴിഞ്ഞില്ല.

ദൃശ്യങ്ങൾ സി സി ടി വിയിൽ കുടുങ്ങിയതോടെ കള്ളനെ തേടി തൃത്താല പേലീസ് അന്വേഷണം തുടങ്ങി. സെപ്റ്റംബർ 23 ന് ഞാങ്ങാട്ടിരി ചിറക്കൽ വീട്ടിൽ ഷെഫീക്കിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീട്ടുകാർ ബന്ധു വീട്ടിൽ പോയ സമയത്താണ് മോഷണം.

രാത്രി 12 മണിക്ക് ശേഷം വീട്ടിലെത്തിയ കള്ളൻ മുൻ വാതിൽ തുറക്കാൻ ശ്രമിക്കുന്ന ദൃശ്യം സി സി ടി വിയിൽ കുടുങ്ങി. ബന്ധുവീട്ടിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് വീട്ടുകാർ സി സി ടി വിയിൽ മോഷണ ദൃശ്യങ്ങൾ കാണുന്നത്. തുടർന്ന് തൃത്താല പോലീസിൽ പരാതി നൽകി.

---- facebook comment plugin here -----

Latest