Connect with us

Local News

പത്തനംതിട്ടയിൽ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധ കുളിമുറിയിൽ മരിച്ച നിലയിൽ

Published

|

Last Updated

റാന്നി: ഒറ്റക്ക് താമസിച്ചിരുന്ന  വൃദ്ധയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കീക്കൊഴൂർ പാലച്ചുവട് തൈപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ റിട്ട. കൃഷി ഓഫീസർ റെയ്ച്ചൽ ജോസഫ് (കുഞ്ഞുഞ്ഞമ്മ-77) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെ ബന്ധുക്കളായ അയൽവാസിയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസവും രാവിലെ പാല് വാങ്ങാൻ അടുത്ത വീട്ടിൽ എത്തുമായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നാണിവർ അന്വേഷിച്ചെത്തിയത്. വീടിന്റെ പിൻഭാഗത്തെ വാതിൽ ശരിയായി പൂട്ടിയിരുന്നില്ല. തള്ളി നോക്കിയപ്പോൾ തന്നെ തുറന്നതായി ബന്ധുക്കൾ പറഞ്ഞു.

അടുക്കളയിലും കിടപ്പുമുറിയിലും രക്തം പറ്റിയിട്ടുണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പൻ പറഞ്ഞു. അടുക്കളയിൽ വീണ് പരിക്കേറ്റ ശേഷം കിടപ്പുമുറിയിലെത്തുകയും പിന്നീട് കുളിമുറിയിലെത്തിയപ്പോൾ വീണ് മരിക്കുകയും ചെയ്തതാവാമെന്നാണ് പോലീസ് കരുതുന്നത്. ധരിച്ചിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

തിരുവല്ല ഡി വൈ എസ് പി. ടി രാജപ്പൻ, സ്പെഷ്യൽ  ബ്രാഞ്ച് ഡി വൈ എസ് പി. ആർ ജോസ്, റാന്നി ഇൻസ്പെക്ടർ  പി എസ് വിജയൻ, എസ് ഐ. എച്ച് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. മക്കൾ: ബിജി (ബറോഡ), ബിനു (മസ്ക്കറ്റ്). മരുമക്കൾ: റീന,ഷിനി. സംസ്കാരം പിന്നീട്.

---- facebook comment plugin here -----

Latest