Connect with us

Covid19

കൊവിഡ്: പത്തനംതിട്ടയില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ന്നു

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊറോണവൈറസ് ബാധിതരായി വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഉയര്‍ന്നു. 950 പേരാണ് പത്തനംതിട്ടയില്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2237 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2134 പേര്‍ ജില്ലയിലും 103 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 1966 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. 20156 പേര്‍ നിരീക്ഷണത്തിലുമാണ്.

ജില്ലയില്‍ ഇന്ന് 296 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 42 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 234 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്. ജില്ലയില്‍ ഇതുവരെ 8607 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം 6315 ആണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി സർക്കാർ, സ്വകാര്യ ലാബുകളിലായി 2813 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1796 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.61 ശതമാനമാണ്. ജില്ലയില്‍ ഇന്ന് കൊവിഡ് 19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് 19 മൂലം ജില്ലയില്‍ മരിച്ചവരുടെ എണ്ണം 52 ആയി. ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്.

Latest