മർകസ് ലോ കോളജിൽ സെമിനാർ പരമ്പര

Posted on: October 3, 2020 7:44 pm | Last updated: October 3, 2020 at 7:46 pm

കോഴിക്കോട്: മർകസ് ലോ കോളജിന്റെ ആഭിമുഖ്യത്തിൽ മൂന്നാഴ്‌ച  നീണ്ടുനിൽക്കുന്ന ലക്സ് ലോക്കി (lex loci) വെബിനാർ പരമ്പര തിങ്കളാഴ്ച ആരംഭിക്കും. ഭരണഘടനാ നിയമം, ക്രിമിനൽ നിയമം, നിയമ ശാസ്ത്രം എന്നീ മൂന്ന് വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധങ്ങളവതരിപ്പിക്കും.

മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഉദ്‌ഘാടനം ചെയ്യും.

ജസ്റ്റിസുമാരായ കമാൽ പാഷ, വി രാം കുമാർ, അഡ്വ: ആസഫലി,  അഡ്വ: ദീപിക സിംഗ് റജാവത്, ഡോ: പി സി ജോൺ, ആർ കെ ബിജു, ഡോ: ഹരി ഗോവിന്ദ്, അഡ്വ: ജോൺ  എസ്റാൽഫ്‌, ഡോ: അഞ്ജു എൻ പിള്ള, അബ്ദുൽ സമദ്  സി  തുടങ്ങിയവർ പങ്കെടുക്കും.