Gulf
കുവൈത്ത് അമീറിനോട് ആദര സൂചകമായി മൗനാചരണം


ലോകത്തെ എല്ലാ ഇന്ത്യന്‍ എംബസികളും കോണ്‍സുലേറ്റുകളും ഹൈക്കമ്മീഷനുകളും ദേശീയ ദുഃഖാചരണത്തില്‍ പങ്കെടുക്കും എന്ന് നേരത്തേ തന്നെ ഇന്ത്യാ ഗവണ്‍മെന്റ് വ്യക്തമാക്കിയതാണ്. നയതന്ത്ര കാര്യാലയങ്ങളിലും വിദേശത്ത് പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യൻ പൊതു മേഖലാ സ്ഥാപനങ്ങളിലും ദേശീയ പതാകകള്‍ താഴ്ത്തിക്കെട്ടും. അന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ നാലിന് കുവൈത്തിലെ ഇന്ത്യൻ എംബസിയിലും ദേശീയ പതാക താഴ്ത്തികെട്ടും.
അതേസമയം, തങ്ങളുടെ ഇഷ്ട ഭരണാധികാരിയുടെ ഖബര്‍ സിയാറത്തിന് വേണ്ടി നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സുലൈബി ഖാത്തിലെ ഖബര്‍സ്ഥാനില്‍ എത്തി ഖുര്‍ആന്‍ പാരായണവും ദിക്റ് ദുആ നടത്തുന്നവരിലും സ്വദേശികളെയും വിവിധ രാജ്യങ്ങളിലെ വിദേശികളെയും കാണാം. പലരും ദുഃഖം സഹിക്കവയ്യാതെ വിങ്ങി പൊട്ടുകയാണ്. സന്ദര്‍ശക തിരക്കു കാരണം ഖബര്‍സ്ഥാനിലെ വഴിയില്‍ പച്ച പരവതാനി വിരിച്ചിട്ടുണ്ട്.
---- facebook comment plugin here -----