സംസ്ഥാനത്ത് ഇന്ന് 95 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്; 32 ഹോട്ട്സ്പോട്ടുകൾ

Posted on: October 3, 2020 6:17 pm | Last updated: October 3, 2020 at 6:18 pm

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 95 ആരോഗ്യ പ്രവര്ത്തകര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 32 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരത്താണ് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ കണ്ണൂരാണ്. തിരുവനന്തപുരം 24, കണ്ണൂര് 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്ഗോഡ് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്, വയനാട് 2 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ.എന്.എച്ച്.എസ്. ജീവനക്കാര്ക്കും രോഗം ബാധിച്ചു.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 724 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,51,286 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 2,20,218 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 31,068 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3425 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ALSO READ  കൊവിഡ് പ്രതിരോധം: കേരളം സ്വീഡനെ മാതൃകയാക്കണോ