Kerala
പ്രോട്ടോകോള്‍; പഴയ വാര്‍ത്താസമ്മേളനങ്ങള്‍ റാദ്ദായെങ്കില്‍ ചെന്നിത്തല പറയണം- പി രാജീവ്

കൊച്ചി | പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ പരിഹാസവുമായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ്. പ്രോട്ടോകോള്‍ സംബന്ധിച്ച് നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനങ്ങളെല്ലാം ഇപ്പോള്‍ റദ്ദായോവെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് രാജീവ് ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെട്ടു.
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിനാണെന്ന് ഉദ്ധരണികളോടെ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതു കേട്ടു . അപ്പോള്‍ ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പഴയ പ്രസ്താവന ഏതു പുസ്തകത്തെ അടിസ്ഥാനമാക്കിയാണെന്ന് രാജീവ് ചോദിച്ചു. അതോ ആരോ പറഞ്ഞതു കേട്ട് പഴയതുപോലെ വിളിച്ചു പറഞ്ഞതായിരുന്നോ? കോണ്‍സുലേറ്റിന്റ പരിപാടിയില്‍ പോയത് വിവാദമില്ലാത്ത കാലത്തായിരുന്നു എന്നതും ഇന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജലീലും മറ്റും കോണ്‍സുലേറ്റില്‍ പോയത് ഏതു കാലത്താണാവോ?. ഇന്നത്തെ വാര്‍ത്താസമ്മേളനത്തോടെ പഴയ വാര്‍ത്താസമ്മേളനങ്ങളെല്ലാം റദ്ദാക്കി എന്നുകൂടി ചെന്നിത്തലക്ക് പറയാമായിരുന്നുവെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.