Connect with us

Kerala

വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | വീട്ടമ്മയുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്്ത് പ്രചരിപ്പിച്ച കേസില്‍ ബന്ധുവായ ദന്തല്‍ ഡോക്ടറും സീരിയന്‍ നടനും സഹായിയും അറസ്റ്റില്‍. വര്‍ക്കല സ്വദേശിനിയുടെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദന്തവിഭാഗം ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ഖാന്‍, ഇവരുടെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ വ്യജാ നഗ്ന ചിത്രങ്ങള്‍ സൃഷ്ടിച്ച് ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കും പ്രതികള്‍ അയച്ച് നല്‍കിയതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതികള്‍ ഇത് തുടര്‍ന്നു. യുവതിക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ വിവിധ പേരുകളില്‍ പ്രതികള്‍ വീട്ടിലേക്ക് കത്തുകളും അയച്ചു. ഇതോടെയാണ് യുവതി തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ദാമ്പത്യ ജീവിതം തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം സീരിയല്‍ നടന്‍ ജാസ്മീര്‍ഖാനെതിരെ ഗുരുതര ആരോപണവുമായി അയാളുടെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്.

Latest