Connect with us

National

രാഹുലും പ്രിയങ്കയുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘം വീണ്ടും ഹാഥ്‌റസിലേക്ക്

Published

|

Last Updated

ലക്നൗ | ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 40കോണ്‍ഗ്രസ് എംപിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക്. പ്രിയങ്കാഗാന്ധി വദ്രയും സംഘത്തിലുണ്ടാകും. യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും നോയ്ഡയ്ക്ക് സമീപം യു പി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ബുദ്ധ സര്‍ക്യൂട്ട് അതിഥിമന്ദിരത്തില്‍ കുറച്ചുനേരം തടഞ്ഞുവെച്ചശേഷം ഇവരെ പിന്നീട് വിട്ടയച്ചു.

യുവതിയുടെ കൊലപാതകത്തിലും മൃതദേഹം രക്ഷിതാക്കളുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതിലുള്‍പ്പെടെ രാജ്യമെങ്ങും പ്രതിഷേധം തുടരവെയാണ് രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബാംഗങ്ങളെ കാണുന്നതിനായി ഹാഥ്റാസിലേക്ക് പോകുന്നത്.
യുവതിയുടെ ഗ്രാമത്തിലേക്കുളള പ്രവേശന കവാടത്തിലുള്‍പ്പടെ ഗ്രാമത്തിലേക്കുളള എല്ലാ വഴികളിലും പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

Latest