Covid19
സഊദിയില്‍ 602 പേര്‍ക്ക് കൂടി രോഗം ഭേദമായി; രോഗമുക്തി നിരക്ക് 95.46 ശതമാനം

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 602 പേര്‍ കൂടി കൊവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ അസുഖം ഭേദമായവരുടെ നിരക്ക് 95.46 ശതമാനമായി ഉയര്‍ന്നു. രോഗം സ്ഥിരീകരിച്ച 3,35,578 പേരില്‍ 3,20,348 പേര്‍ക്കാണ് രോഗം ഭേദമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചികിത്സയില്‍ കഴിഞ്ഞവരില്‍ 29 പേര്‍ കൂടി മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് റിയാദിലും (ആറ്) ജിദ്ദ(നാല്)യിലും മക്ക (നാല്)യിലുമാണ്. ഹായില്‍- 2, ബുറൈദ- 2, നജ്റാന്‍- 2, ത്വായിഫ്- 2, അല്‍ബഹ- 2, അല്‍ഹുഫൂഫ്- 1, ഖമീസ് മുശൈത്ത്- 1, ദമാം- 1, സാംത- 1, സബിയ- 1 എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 4,823 ആയി. 0.96 ശതമാനമാണ് ആകെ മരണ നിരക്ക്.
ജിദ്ദ- 40, മദീന- 37, ഹാഇല്‍- 31, റിയാദ്- 28, അല്‍-ഹുഫൂഫ്- 27, ബല്‍ജുര്‍ഷി- 24, യാമ്പു- 24, മക്ക- 18, ഖമീസ് മുശൈത്ത്- 17, ദമാം- 13, ജിസാന്‍- 13, അബഹ- 11, അല്‍മുബറസ്- 10, ദഹ്‌റാന്‍- 10, ജുബൈല്‍- 09, ഖത്തീഫ്- 08 തുടങ്ങി രാജ്യത്തെ 94 പ്രദേശങ്ങളിലായി 481 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 58 പേര്‍ കുട്ടികളും 404 പേര്‍ മുതിര്‍ന്നവരും 19 പേര്‍ പ്രായം ചെന്നവരുമാണ്. 0,407 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 970 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.