National
അസമില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ഗുവാഹത്തി | അസമിയില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് ക്രൂര ഇരട്ടക്കൊല നടപ്പാക്കി ആള്‍കൂട്ടം.
കര്‍ബി ആംഗ്ലോക് ജില്ലയിലെ റോഹിമാപൂരിലാണ് നടുക്കുന്ന കൊല അരങ്ങേറിയത്. കഴിഞ്ഞ ദിവസം റോഹിമപൂരില്‍ പ്രായമേറിയ ഒരു സ്ത്രീ മരിച്ചിരുന്നു. അവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ രാമവതി ഹാലുവ എന്ന സ്ത്രീ അസാധാരണമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ദുര്‍മന്ത്രവാദം ചെയ്യുന്നയാളാണ് രമാവതി എന്നാരോപിച്ച് ചിലര്‍ രംഗത്തെത്തി. കൂടുതല്‍ പേര്‍ പ്രതിഷേധവുമായെത്തിയതോടെ ഗ്രാമത്തിലെ ആള്‍ക്കൂട്ട കോടതി ശിക്ഷ വിധിച്ചു. തുര്‍ന്ന് നാട്ടുകാര്‍ രമാവതിയെ പൊതുമധ്യത്തില്‍വെച്ച് ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് രമാവതിയെ നാട്ടുകാര്‍ മര്‍ദിച്ചത്.
അക്രമണം കണ്ട് പ്രദേശത്തെ വിദ്യാസഭന്നനായ യുവാവ് തടയാന്‍ മുന്നോട്ടുവുന്നു. ഇതോടെ ഇയാളും ദുര്‍മന്ത്രവാദത്തിന്റെ പങ്കാളിയാണെന്ന് പറഞ്ഞ് ആക്രമണത്തിന് ഇരയാകുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധംകൊണ്ടുള്ള ആക്രമണത്തില്‍ ഇരുവരും സംഭവ സ്ഥലത്തുവെച്ച് മരണപ്പെട്ടു. തുടര്‍ന്ന് ഇരുവരുടേയും മൃതദേഹം ഗ്രാമത്തിലെ ആരാധനാലയത്തിന് മുന്നില്‍വെച്ച് കത്തിച്ച ശേഷം പ്രദേശത്തെ കുന്നില്‍ ചെരിവില്‍ സംസ്‌കരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞതായി പോലീസ് പറഞ്ഞു.