Connect with us

Kerala

ഗവി ഇക്കോ ടൂറിസം: പ്രവേശനം നാളെ മുതല്‍

Published

|

Last Updated

പത്തനംതിട്ട | പ്രമുഖ വിനോദ സഞ്ചാര മേഖലയായ ഗവിയിലേക്കുള്ള യാത്രക്ക് വീണ്ടും അനുമതി.
സീതത്തോട് ഗ്രാമ പഞ്ചായത്തിലെ ആങ്ങമൂഴി-കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് നാളെ മുതലാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 8.30 മുതല്‍ 11 വരെ മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളൂവെന്ന് ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം. 10 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. ജീപ്പ്, കാര്‍ എന്നീ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. www.gavikakkionline.com  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് പ്രവേശനം അനുവദിക്കുക.

---- facebook comment plugin here -----

Latest