Connect with us

Oddnews

കാളയുടെ ആക്രമണത്തില്‍ നിന്ന് വല്യമ്മയെ രക്ഷിക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു

Published

|

Last Updated

മഹേന്ദ്രഗഢ് | റോഡിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ കാള കുത്തിനിലത്തിട്ടപ്പോൾ ഒരു ബാലന്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. ബാലന്റെ വല്യമ്മയെയാണ് കാള കുത്തി നിലത്തിട്ടത്. ഹരിയാനയിലെ മഹേന്ദ്രഗഢിലാണ് സംഭവം.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയാണ് പുറത്തുവിട്ടത്. വല്യമ്മയെ കാള കുത്തിയിടുന്നത് കണ്ട ബാലന്‍ വീട്ടില്‍ നിന്ന് ഓടിയെത്തിയപ്പോള്‍ ബാലനെയും കാള ചുമരോട് ചേര്‍ത്ത് കുത്തുന്നുണ്ട്. കാളയുടെ കുത്തേറ്റിട്ടും ധൈര്യം സംഭരിച്ച് ഈ ബാലന്‍ എഴുന്നേറ്റ് നിലത്തുവീണു കിടക്കുന്ന വല്യമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച് അവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

എന്നാല്‍, പിടിച്ചെഴുന്നേല്‍പ്പിച്ച് അവിടെ നിന്ന് പോകാന്‍ തുനിയുമ്പോള്‍ കാള വീണ്ടും കുതിച്ചെത്തി ഇരുവരെയും കുത്തിയിടുന്നുണ്ട്. അപ്പോഴേക്കും ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നീണ്ട വടിയും മറ്റുമുപയോഗിച്ച് കാളയെ തല്ലുന്നതും ഒരുവിധം കാള ശാന്തനാകുന്നതും കാണാം.

ബാലന്റെ ധൈര്യത്തെയാണ് പലരും പ്രകീര്‍ത്തിക്കുന്നത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വീഡിയോ കാണാം.

 

Latest