Connect with us

National

ഹത്രാസ്: മലക്കം മറിഞ്ഞ് യുപി പോലീസ് ; ബലാത്സംഗം നടന്നിട്ടില്ലെന്ന് അവകാശവാദം

Published

|

Last Updated

ഹത്രാസ് | ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി 19 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ മലക്കംമറിഞ്ഞ് യുപി പോലീസ്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജാതി സംഘര്‍ഷം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ജാതി സംഘര് ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും എഡിജി പറഞ്ഞു.

സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ സംഭവം പോലീസില്‍ അറിയിക്കുന്നത്. ചിലര്‍ പറയുന്നത് പോലെ അവളുടെ നാവ് മുറിച്ചിട്ടില്ലെന്ന് പുതുതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പോലീസ് വാദിക്കുന്നു.

ഹത്രാസ് ഇരയുടെ ശരീരത്തില്‍ ബീജത്തിന്റെ സാന്നിധ്യം ഇല്ലെന്ന് അവകാശപ്പെടുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി അയച്ചതായി എഡിജി അറിയിച്ചു.

Latest