Connect with us

National

വിവിഐപികള്‍ക്ക് പറക്കാന്‍ പുതിയ എയര്‍ ഇന്ത്യ വണ്‍ ഇന്ന് ഡല്‍ഹിയിലെത്തും

Published

|

Last Updated

ന്യൂഡല്‍ഹി | രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് യാത്ര ചെയ്യുന്നതിനായുള്ള പ്രതേയകം തയ്യാറാക്കിയ എയര്‍ ഇന്ത്യ വണ്‍ വിമാനം ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കയില്‍ നിര്‍മിച്ച ബോയിംഗ് 777 വിമാനമാണ് വ്യാഴാഴ്ച വൈകീട്ട് ന്യൂഡല്‍ഹിയില്‍ എത്തിക്കുക. വിമാന നിര്‍മാതാക്കളായ ബോയിംഗ് ഈ വിമാനം ഓഗസ്റ്റില്‍ തന്നെ എയര്‍ ഇന്ത്യക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. വിമാനം ഏറ്റുവാങ്ങാനായി എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് ആദ്യപകുതിയില്‍ തന്നെ യുഎസില്‍ എത്തിയിരുന്നു.

ടെക്‌സസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഉച്ചയ്ക്ക് 3 മണിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചത്. വിവിഐപികളുടെ യാത്രയ്ക്കായി തയ്യാറാക്കിയ മറ്റൊരു കസ്റ്റം മെയ്ഡ് എ 777 വിമാനവും വൈകാതെ ബോയിംഗ് ഇന്ത്യക്ക് കൈമാറും. ഈ രണ്ട് വിമാനങ്ങളുടെയും ഡെലിവറി ജൂലൈയില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും കൊവിഡ് 19 പ്രതിസന്ധി കാരണം വൈകുകയായിരുന്നു.

രണ്ട് വിവിഐപി വിമാനങ്ങളും എയര്‍ ഫോഴ്‌സ് (ഐഎഎഎഫ്) പൈലറ്റുമാമാണ് പറത്തുക. നിലവില്‍ എയര്‍ ഇന്ത്യ വണ്‍ എന്നറിയപ്പെടുന്ന എയര്‍ ഇന്ത്യയുടെ ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ യാത്ര ചെയ്യുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ബി 747 വിമാനങ്ങള്‍ പറത്തുന്നത്. എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡിനാണ് മെയിന്റനന്‍സ് ചുമതല. വിവിഐപികള്‍ക്ക് യാത്ര ചെയ്യാനില്ലാത്തപ്പോള്‍ ബി 747 വിമാനങ്ങള്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന രണ്ട് വിമാനങ്ങളും വിവിഐപികളുടെ യാത്രക്ക് മാത്രമായായിരിക്കും ഉപയോഗിക്കുക.

ഈ രണ്ട് വിമാനങ്ങളും 2018 ല്‍ എയര്‍ ഇന്ത്യയുടെ വാണിജ്യ വിമാനങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് വിവിഐപി യാത്രയ്ക്കായി സജ്ജമാക്കുന്നതിന് അവരെയ ബോയിംഗ് കമ്പനിയിലേക്ക് അയക്കുകയായിരുന്നു.

ബി777 വിമാനങ്ങളില്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായ ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ടുകള്‍ (SPS) എന്നിവ ഉണ്ടാകും. കഴിഞ്ഞ ഫെബ്രുവരിയിലാണ് 190 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവില്‍ ഈ രണ്ട് രണ്ട് പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യക്ക് നല്‍കാന്‍ യുഎസ് സമ്മതിച്ചത്.

---- facebook comment plugin here -----

Latest