Connect with us

National

ബാബരി കേസ് വിധി: അപ്പീല്‍ നല്‍കണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് പ്രതികരിക്കാതെ സി ബി ഐ. വിചാരണ കോടതി വിധിക്കെതിരെ സി ബി ഐ അപ്പീല്‍ നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം. രണ്ടു മാസമാണ് അപ്പീല്‍ നല്‍കുന്നതിനുള്ള സമയ പരിധി. സി ബി ഐയുടെ സമീപനം എന്തായിരിക്കുമെന്ന് നോക്കിയ ശേഷം മേല്‍ക്കോടതിയില്‍ പോകുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്കു കടക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ തീരുമാനം.

സി ബി ഐക്ക് ആധികാരിക തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് പ്രത്യേക കോടതിയുടെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിധിയെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി ജെ പി നേതാക്കളൊന്നും ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ഔദ്യാഗിക പ്രസ്താവനയും പുറത്തുവന്നിട്ടില്ല. വിധി സംബന്ധിച്ച് പ്രതികരിച്ച് വിവാദം രൂക്ഷമാകുന്നതിന് ഇടയാക്കേണ്ടെന്ന തന്ത്രപരമായ നിലപാടാണ് ബി ജെ പി കൈക്കൊണ്ടിട്ടുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Latest