Connect with us

National

ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസ്: വിനയ് കത്യാര്‍

Published

|

Last Updated

ലക്‌നോ | ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസാണെന്ന് ബിജെപി നേതാവ് വിനയ് കത്യാര്‍. യുപിയിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. ഇന്ത്യയില്‍ ഇനിയൊരു മസ്ജിദും തകരില്ലെന്നും വിനയ് കത്യാര്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റവിമുക്തരായവരില്‍ പെടുന്നയാളാണ് വിനയ് കത്യാറും. പ്രതികള്‍ക്ക് നേരിട്ടോ അല്ലാതെയോ കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സാമൂഹികവിരുദ്ധരാണ് പള്ളി പൊളിച്ചതെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍