Connect with us

Kerala

സാജന്റെ ആത്മഹത്യ: അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണം- രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ആന്തൂരില്‍ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെും ക്രൂരമായ നിലപാടാണ് സാജന്റെ ആത്മഹത്യക്ക് കാരണമെന്നും ചെന്നിത്തല ആരോപിച്ചു.

സിപിഎം എഴുതിക്കൊടുത്ത റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നല്‍കിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച് മുന്നോട്ടുപോകുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ് ക്ലീന്‍ ചിറ്റ് കൊടുക്കുന്ന ഉത്തരവാദികളെ മുഴുവന്‍ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. അത് ശരിയാണെങ്കില്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു

Latest