National
യു പിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദളിത് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

ബല്‍റാംപൂര്‍ | ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. ബല്‍റാംപുരിലാണ് പുതിയ സംഭവം. ദളിത് വിദ്യാര്‍ഥിനിയെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. കാലുകളും ഇടുപ്പും തകര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. കോളജില്‍ നിന്ന് മടങ്ങും വഴിയാണ് അക്രമികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനു ശേഷം പെണ്‍കുട്ടിക്ക് വിഷം കുത്തിവക്കുകയും ചെയ്തു.
സംസ്ഥാനത്തെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് യുവതി മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് പുതിയ സംഭവം. സവര്‍ണ ജാതിക്കാരാണ് യുവതിയെ ബലാത്സംഗം ചെയ്യുകയും മാരകമായി മുറിവേല്‍പ്പിക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്തത്. കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. അലിഗഢിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പിന്നീട് മരിക്കുകയായിരുന്നു.