Connect with us

Gulf

ബാബ്‌രി മസ്ജിദ് ധ്വംസനം: കോടതി വിധി നിരാശാജനകമെന്ന് കിഴക്കന്‍ പ്രവിശ്യാ കെ എം സി സി

Published

|

Last Updated

അല്‍കോബാര്‍ | ബാബ്‌രി മസ്ജിദ് തകര്‍ത്ത് രാജ്യത്തു വര്‍ഗീയ കലാപം സൃഷ്ടിക്കുകയും ന്യൂനപക്ഷ മുസ്‌ലിം സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഘ്പരിവാര്‍ ഗൂഢാലോചന പരിഗണിക്കാതെ പ്രതികളെ വെറുതെ വിട്ട ലക്‌നോ പ്രത്യേക കോടതിയുടെ വിധി നിരാശാജനകമാണെന് കിഴക്കന്‍ പ്രവിശ്യാ കെ എം സി സി നേതാക്കള്‍ പറഞ്ഞു.

രാജ്യത്തെ ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ നീതിന്യായ സംവിധാനങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇടങ്ങളായി മാറുന്നുവോ എന്ന ഭയാശങ്ക രാജ്യത്തെ ജനങ്ങളില്‍ ഉടലെടുക്കുന്നത് മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് മേല്‍ സംശയം ജനിപ്പിക്കുന്നതാണ്. വിധിക്കെതിരെ യു പി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ലക്‌നോ വഖഫ് ബോര്‍ഡ് നിലപാടിന് രാജ്യത്തെ മതേതര കക്ഷികളുടെ പിന്തുണയുണ്ടാകണമെന്നും പ്രവിശ്യാ കെ എം സി സി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോടൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ പറഞ്ഞു.