Connect with us

Kozhikode

സാദാത്ത് കുടുംബങ്ങള്‍ക്ക് മര്‍കസിന്റെ ഉപഹാരം; കാന്തപുരം ഉദ്ഘാടനം ചെയ്തു

Published

|

Last Updated

സാദാത്തീങ്ങള്‍ക്കുള്ള മര്‍കസിന്റെ ഭക്ഷ്യകിറ്റ് വിതരണം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | സംസ്ഥാനത്തെ ആയിരം സാദാത്ത് കുടുംബങ്ങള്‍ക്ക് മര്‍കസ് നല്‍കുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. വിവിധ ജില്ലകളിലെ എസ് വൈ എസ്, മുസ്ലിം ജമാഅത്ത് വഴി സയ്യിദ് കുടുംബങ്ങളുടെ വിവരശേഖരണം നടത്തിയത് പ്രകാരമാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എണ്ണകള്‍ തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമുള്ള എല്ലാ വസ്തുക്കളും കിറ്റില്‍ ഉണ്ട്. മുഹര്‍റം ഒമ്പതിന് നടന്ന മര്‍കസ് സാദാത്ത് ഡേയില്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് മര്‍കസിന്റെ സഹകാരികളായ നിരവധി പ്രവര്‍ത്തകര്‍ സംഭാവനകള്‍ നല്‍കിയിരുന്നു. ജില്ലകളിലെ സംഘടനാ ഘടകങ്ങള്‍ വഴി കിറ്റുകളുടെ വിതരണം പൂര്‍ത്തീകരിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.

 

---- facebook comment plugin here -----

Latest