Connect with us

National

കൊവിഡ്: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി

Published

|

Last Updated

മുംബൈ | കൊവിഡ് 19 പടരുന്നത് നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഒക്ടോബര്‍ 31 വരെ നീട്ടിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഹോട്ടലുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവക്ക് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ ഒക്ടോബര്‍ 5 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

തിരക്ക് കുറയ്ക്കാനായി ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ട് ലേഡീസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ മുംബൈയില്‍ എട്ട് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ സെന്‍ട്രല്‍ റെയില്‍വേ തീരുമാനിച്ചു. സിഎസ്എംടി-കല്യാണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ട് ലേഡീസ് സ്‌പെഷ്യല്‍ ഉള്‍പ്പെടെ, നാലു പുതിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ മെയിന്‍ ലൈനില്‍ ഓടും. താനെ-വാഷി ട്രാന്‍സ്- ഹാര്‍ബര്‍ ലൈനില്‍ നാല് സര്‍വീസുകളും ഓടും. ഇത് കൂടാതെ, ഡബ്ബാവാലകള്‍ക്ക് ലോക്കല്‍ ട്രെയിനുകളിലും സംസ്ഥാനത്തിനുള്ളില്‍ സര്‍വീസ് ആരംഭിക്കുന്ന മറ്റു എല്ലാ ട്രെയിനുകളും കയറാന്‍ അനുമതി നല്‍കി.

കൊവിഡ് 19 പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ഇതുവരെ 1.4 ദശലക്ഷം കേസുകളും 36,662 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 260,000-ല്‍ അധികം സജീവ കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത. 1,088,322 പേര്‍ സുഖം പ്രാപിച്ചു.

കൊവിഡ് 19 സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, രാജ്യത്തുടനീളം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും കൂടുതല്‍ ഇളവുകള്‍ കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുകയാണ്. സിനിമാ ഹാളുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയവ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയോടെ ഒക്ടോബര്‍ 15 മുതല്‍ തുറക്കാന്‍ അനുവദിക്കും. സ്‌കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15-ന് ശേഷം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

---- facebook comment plugin here -----

Latest