Connect with us

Ongoing News

മൈക്രോസോഫ്റ്റ് ട്രാന്‍സലേറ്ററില്‍ ഇനി മലയാളവും

Published

|

Last Updated

മുംബൈ | മലയാളടക്കമുള്ള ഭാഷകളില്‍ തത്സമയ ഭാഷാന്തരവുമായി മൈക്രോസോഫ്റ്റ് ട്രാന്‍സലേറ്റര്‍. അസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗ്, ഉറുദു തുടങ്ങി 12 ഇന്ത്യന്‍ ഭാഷകളില്‍ മൈക്രോസോഫ്റ്റ് ട്രാന്‍സലേറ്റര്‍ സേവനം ലഭിക്കും.

ബിംഗ്, ഓഫീസ്, മൈക്രോസോഫ്റ്റ് ട്രാന്‍സലേറ്റര്‍ വെബ്‌സൈറ്റ്, ആപ്പ് എന്നിവയിലും അസാമീസ് ചേര്‍ത്തിട്ടുണ്ട്. അസ്വര്‍ കോഗ്നിറ്റീവ് സര്‍വീസ് സ്പീച്ചിന്റെ കരുത്തിലാണ് തത്സമയ ഭാഷാന്തരമുണ്ടാകുക. ഭാഷാന്തരത്തിന് പുറമെ ലിപ്യന്തര (ട്രാന്‍സ്ലിറ്ററേഷന്‍) സേവനവും ഈ ഭാഷകളില്‍ ലഭിക്കും.

നിലവില്‍ അസാമീസ് ട്രാന്‍സ്ലേഷന്‍ നല്‍കുന്ന ഏക ക്ലൗഡ് സര്‍വീസ് ആണ് മൈക്രോസോഫ്റ്റ്. പ്രാദേശിക ഭാഷകളില്‍ വിവരം നല്‍കി ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ ജനാധിപത്യവത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഭാഷാന്തര സേവനത്തോടെ തത്സമയ സംഭാഷണം, മെനു, തെരുവ് സൂചകങ്ങള്‍, വെബ്‌സൈറ്റ്, രേഖകള്‍ തുടങ്ങിയവയൊക്കെ ഭാഷാന്തരം ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.