Connect with us

Kerala

മണ്ണഞ്ചേരിയില്‍ വാനിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published

|

Last Updated

മണ്ണഞ്ചേരി  |ഇന്‍സിലേറ്റഡ് വാനിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കാവുങ്കല്‍ തോപ്പുവെളി പരേതനായ മണിയപ്പന്റെ മകന്‍ അജയഘോഷ് (45)ആണ് മരിച്ചത്. ദേശീയ പാതയില്‍ കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാത്രി 9 ഓടെയാണപകടം.

മായിത്തറയിലെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ഇയാളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രയില്‍. ഭാര്യ :രജനി.

Latest