Connect with us

National

ലോകത്തെ മോശം സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേത്; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി അഭിജിത്ത് ബാനര്‍ജി

Published

|

Last Updated

ന്യൂഡല്‍ഹി | ലോകത്തെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്നും കേന്ദ്ര സര്‍ക്കാറിന്റെ ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനാര്‍ജി. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൊവിഡ് വ്യാപനത്തിന് മുമ്പുതന്നെ താഴേക്കായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു.

അതേസമയം 2021 ല്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.
സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണംനല്‍കാന്‍ തയ്യാറാകാത്തതുകൊണ്ട് അവരുടെ ഉപഭോഗം വര്‍ധിച്ചില്ലെന്ന് അഭിജിത്ത് ബാനര്‍ജി പറഞ്ഞു.