Saudi Arabia
മക്ക മൂന്നാം റിംഗ് റോഡ് നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായി

മക്ക | മക്കയിലെ മൂന്നാം റിംഗ് റോഡ് പദ്ധതിയുടെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ 57ശതമാനം പൂര്‍ത്തിയായതായി മക്ക മേഖല വികസന അതോറിറ്റി അറിയിച്ചു .
അള്‍ജീരിയ സ്ട്രീറ്റ് മുതല്‍ മദീന റോഡിലെ അല്‍-താനം വരെയാണ് പുതിയ റോഡ് നിര്‍മ്മാണം. അല്‍മദീന – അല്‍-ഹജ്ജ് സ്ട്രീറ്റിലൂടെ കടന്ന് പോവുന്ന പുതിയ റോഡിന് 14.55 കിലോമീറ്റര്‍ ദൂരമാണുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ഹറമിലേക്ക് തീര്‍ത്ഥാടകര്‍ക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും
---- facebook comment plugin here -----