Connect with us

Idukki

ഇടുക്കിയില്‍ മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായ മൂന്നുപേര്‍ ആശുപത്രിയില്‍

Published

|

Last Updated

ഇടുക്കി | ഇടുക്കിയിലെ ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്ന് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോം സ്റ്റേ ഉടമ തങ്കപ്പന്‍, സഹായി കണ്ണൂര്‍ സ്വദേശി ജോബി, റിസോര്‍ട്ടില്‍ താമസിക്കുവാന്‍ എത്തിയ തൃശൂര്‍ സ്വദേശി മനോജ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിച്ചത് വിഷമദ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മനോജ് കൊണ്ടുവന്ന മദ്യം ഞായറാഴ്ച രാത്രിയോടെ കഴിച്ചതിനെ തുടര്‍ന്ന് മൂവര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ തങ്കപ്പനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11 ഓടെ ജോബിയെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് രാത്രിയോടെ ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മനോജിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest