Connect with us

Kerala

ലൈഫ് മിഷന്‍ തൃശ്ശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സി ബി ഐ ചോദ്യം ചെയ്യുന്നു

Published

|

Last Updated

കൊച്ചി |  വടക്കാഞ്ചേരി ലെഫ് മിഷന്‍ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷന്‍ തൃശ്ശൂര്‍ കോര്‍ഡിനേറ്ററെ സി ബി ഐ ചോദ്യം ചെയ്യുന്നു. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനാണ് കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിസിനെ ചോദ്യം ചെയ്യുന്നത്.

ലൈഫ് മിഷന്‍ കേസിലെ സി ബി ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ലൈഫ് മിഷന്‍ സി ഇ ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാറിന് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സി ബി ഐ പറയുന്നത്.

യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാറായിരിക്കുന്നതിനാല്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാറിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നും സി ബി ഐ നിദേശിക്കുന്നു.