പന വളച്ചൊരു തലവെട്ടൽ; അമ്പരന്ന് സോഷ്യല്‍ മീഡിയ

Posted on: September 28, 2020 4:54 pm | Last updated: September 28, 2020 at 4:54 pm

വാഷിംഗ്ടണ്‍ | പനയുടെ മുകളില്‍ കയറി മെഷീന്‍ കൊണ്ട് തലഭാഗം മുറിച്ചിടുക. തുടര്‍ന്ന്, ആടിയുലയുന്ന പനയുടെ തായ്ത്തടിയില്‍ അള്ളിപ്പിടിച്ചിരിക്കുക. ഇങ്ങനെയൊരു വീഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അമേരിക്കന്‍ മുന്‍ ബാസ്‌കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്മാന്‍ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സാധാരണ, തെങ്ങുപോലുള്ള ഉയരം കൂടിയ മരങ്ങളുടെ തലഭാഗം മുറിച്ചുതീരുംവരെ തടിയില്‍ ആളിരിക്കാറില്ല. തെറിച്ചുപോകാന്‍ ഇടയുള്ളതിനാല്‍ മുക്കാല്‍ഭാഗത്തിലേറെ മുറിച്ച് പിന്നീട് കയറിട്ട് വലിച്ച് തലഭാഗം താഴെ തള്ളിയിടുകയാണ് ചെയ്യുക.

എന്നാല്‍, ഇതിന് വിപരീതമായി തലഭാഗം പൂര്‍ണമായും വീഴുമ്പോഴും മുറിക്കുന്നയാള്‍ തടിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. തടി ആടിയുലയുന്നതും കാണാം. മാത്രമല്ല, മരം പകുതിയോളം വളഞ്ഞിരിക്കുന്ന അവസ്ഥയിലാണ് തലഭാഗം മുറിക്കുന്നത്. ഇദ്ദേഹം കയറിയപ്പോള്‍ വളഞ്ഞുനില്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ആടിയുലയുന്ന തടിയില്‍ നിന്ന് ഇദ്ദേഹം ഇപ്പോള്‍ തെറിച്ചുപോകുമോയെന്ന ആശങ്കയാണ് വീഡിയോ കാണുന്ന ഓരോ നിമിഷത്തിലുമുണ്ടാകുക. വീഡിയോ കാണാം:

 

ALSO READ  കോട്ടയിലേക്കുള്ള ചെങ്കുത്തായ കയറ്റം ഒറ്റക്ക് കയറി 68കാരി; കൈയടിച്ച് സോഷ്യല്‍ മീഡിയ