Local News
എസ് വൈ എസ് പാതയോര സമരത്തില്‍ പങ്കാളികളായി മലപ്പുറം സോണ്‍


കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് പൂക്കോട്ടൂര്‍ സര്‍ക്കിള്‍ മേല്‍മുറി 27 ല്‍ നടത്തിയ പാതയോര സമരം
മലപ്പുറം | കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തിയ പാതയോര സമരത്തിൽ മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകള്‍ പങ്കാളികളായി.
പൂക്കോട്ടൂര്‍ സര്‍ക്കിള്‍ മേല്‍മുറി 27 ലും മേല്‍മുറി സര്‍ക്കിള്‍ ആലത്തൂര്‍പടിയിലും മക്കരപ്പറമ്പ് സര്‍ക്കിള്‍ കോണോംപാറയിലും മലപ്പുറം സര്‍ക്കിള്‍ വാറങ്കോടും കോഡൂര്‍ സര്‍ക്കിള്‍ കിഴക്കേതലയിലും കുറുവ സര്‍ക്കിള്‍ കോട്ടപ്പടിയിലും കൂട്ടിലങ്ങാടി സര്‍ക്കിള്‍ കുന്നുമ്മലും പങ്ക് കൊണ്ടു.
എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശിഹാബ് അംജദി, പി കെ ശാഫി വെങ്ങാട്, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, മുഹമ്മദലി ബുഖാരി താഴെക്കോട്, സിദ്ദീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, മുജീബുറഹ്്മാന്‍ വടക്കേമണ്ണ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.