Connect with us

Kerala

പത്തനംതിട്ടയില്‍ 1827 പേര്‍ കൊവിഡ് രോഗികള്‍; 469 പേര്‍ വീടുകളില്‍ ചികിത്സയില്‍

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലക്കാരായ 1827 പേര്‍ നിലവില്‍ കൊവിഡ് 19 രോഗ ബാധിതരെന്ന് ആരോഗ്യവകുപ്പ്. ഇതില്‍ 1748 പേര്‍ ജില്ലയിലും, 79 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ 469 പേര്‍ വീടുകളില്‍ ചികില്‍സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 207 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 124 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 87 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 85 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 225 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 93 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 99 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 32 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 72 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 100 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1593 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ജില്ലയില്‍ 13399 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2161 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3068 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്നലെ തിരിച്ചെത്തിയ 114 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 148 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 18628 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ ഇതുവരെ 7254 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5077 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 39 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 5385 ആണ്. ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക്

ജില്ലയില്‍ ഇന്നലെ 63 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 201 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 29 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്്തമല്ല. ഏഴു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ആരോഗ്യ പ്രവര്‍ത്തകരില്‍ ആറു പേരും പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.12 ശതമാനമാണ്. 1499 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

---- facebook comment plugin here -----

Latest