Connect with us

Uae

ചിത്താരി കെ പി ഹംസ മുസ്ല്യാര്‍ കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയ പണ്ഡിതന്‍

Published

|

Last Updated

റിയാദ് | വൈജ്ഞാനിക മതപ്രബോധന സാമൂഹിക സംഘടനാ രംഗത്ത് ഉന്നതമായ നേതൃത്വത്തിലൂടെ കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയ പണ്ഡിതനായിരുന്നു ചിത്താരി ഉസ്താതെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഫൈനാന്‍ സെക്‌റട്ടറി സയ്യിദ് ഹബീബ് അല്‍ – ബുഖാരി പറഞ്ഞു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും കേരള മുസ്ലിം ജമാഅത്ത് ഉപദേശക സമിതി അംഗവും, അല്‍ മഖര്‍ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന കന്‍സുല്‍ ഉലമ ചിത്താരി കെ പി ഹംസ മുസ്ലിയാരുടെ രണ്ടാം ആണ്ടിനോടനുബന്ധിച്ച് അല്‍ മഖര്‍ സഊദി നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം

വിദ്യാഭ്യാസ രംഗത്ത് മതധാര്‍മിക മൂല്യങ്ങള്‍ക്കും അത്യന്താധുനിക പഠന രീതികള്‍ക്കും അല്‍മഖറിനെ മാറ്റിയെടുക്കാന്‍ ചിത്താരി ഉസ്താദിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ അനുസ്മരണ സമ്മേളനം അഭിപ്രയപെട്ടു . ടി.പി അലി ക്കുഞ്ഞി മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് , മുഹമ്മദ് അനസ് അമാനി പുഷ്പഗിരി എന്നിവര്‍ അനുസ്മരണ പ്രഭാഷണവും പട്ടുവം കെ പി അബൂബക്ര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണവും നടത്തി. യൂസുഫ് ദാരിമി ആറളം പ്രാരംഭ പ്രാര്‍ത്ഥന നടത്തി,

ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍ കബീര്‍ ചേളാരി, ഉമര്‍ സഅദി തിരുവട്ടൂര്‍ , അബ്ദുറശീദ് മാസ്റ്റര്‍ നരിക്കോട് പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി ഉമര്‍ പന്നിയൂര്‍ സ്വാഗതവും അശ്രഫ് പട്ടുവം നന്ദിയും പറഞ്ഞു

ജിദ്ദ, മക്ക മദീന, ഹായില്‍ , റിയാദ്,ദമാം,ഖമീഷ് മുശൈത്ത്, അബഹ, അല്‍ കോബാര്‍ , അല്‍ ഹസ, ഖതീഫ്, അല്‍ഖര്‍ജ് , മജ്മ ബുറൈദ, ജിസാന്‍ , ത്വാഇഫ് , അറാര്‍, തുടങ്ങി സഊദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.