ബെന്നി ബെഹനാന്‍ യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു; രാജിക്കത്ത് ഇന്ന് നല്‍കും

Posted on: September 27, 2020 12:45 pm | Last updated: September 27, 2020 at 9:00 pm

കൊച്ചി | യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ബെന്നി ബെഹനാന്‍. തീരുമാനം സ്വയം എടുത്തതാണെന്നും കേന്ദ്ര നേതൃത്വത്തെ വിവരമറിയിച്ചുവെന്നും അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജിക്കത്ത് ഇന്ന് നല്‍കും. ഒരു പാക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായത്. പദവിയെച്ചൊല്ലിയുള്ള വിവാദങ്ങളും മാധ്യമ വാര്‍ത്തകളും വേദനിപ്പിച്ചുവെന്ന് ബെഹനാന്‍ പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ നേതൃസ്ഥാനത്തു തുടരാന്‍ താത്പര്യമില്ല.

കണ്‍വീനര്‍ സ്ഥാനത്തിരുന്നുള്ള ബെഹനാന്റെ ചില പരാമര്‍ശങ്ങളില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.