Covid19
ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി | ബി ജെ പി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അവര്‍ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഉമാഭാരതി അഭ്യര്‍ഥിച്ചു. മൂന്ന് ദിവസമായി ചെറിയ പനിയുണ്ടായിരുന്നുവെന്നും പരിശോധനയില്‍ കൊവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തുകയുമായിരുന്നുവെന്ന് ഉമാഭാരതി പറഞ്ഞു.
ഹിമാലയത്തില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഹരിദ്വാറിനും ഋഷികേശിനും ഇടയിലെ വന്ദേമാതരം കുഞ്ജിലാണ് ഉമാഭാരതി ക്വാറന്റൈനില്‍ കഴിയുന്നത്.
---- facebook comment plugin here -----