National
യെദിയൂരപ്പ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം തള്ളി

ബെംഗളൂരു | കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രമേയം തള്ളപ്പെട്ടത്.
കൊവിഡ് ബാധിച്ചതിനാല്‍ നിരവധി നിയമസഭാംഗങ്ങള്‍ക്ക് സഭയില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബ്ദവോട്ട് നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇത് പ്രതിപക്ഷമായ കോണ്‍ഗ്രസും അംഗീകരിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ജനതാദള്‍ (എസ്) അനുകൂലിച്ചില്ല.
---- facebook comment plugin here -----