Connect with us

Kerala

അനില്‍ അക്കരയുടെ ജീവന് ഭീഷണി; സുരക്ഷ ഒരുക്കണമെന്ന് ടി എന്‍ പ്രതാപന്‍

Published

|

Last Updated

തിരുവനന്തപുരം |  അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്നും ഇതിനാല്‍ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി എന്‍ പ്രതാപന്‍ എം പി. ഈ ആവശ്യം ഉന്നയിച്ച് ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയതായും പ്രതാപന്‍ അറിയിച്ചു. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ചിലര്‍ ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് എത്തിയും ഭീഷണിപ്പെടുത്തുന്നു.

ഡി വൈ എഫ് ഐ ചില സംഘടനകളുമാണ് ഭീഷണിക്ക് പിന്നിലെന്നാണ് ആരോപണം. ഡി വെ എഫ് ഐയെ കൂടാതെ ചില വാടക സംഘങ്ങളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണെന്നും പ്രതാപന്‍ ആരോപിച്ചു. എത്ര ആക്രമിച്ചാലും പരിഹസിച്ചാലും അഴിമതി വെളിച്ചത്തുകൊണ്ടുവരുന്നതില്‍ നിന്ന് പിന്തിരിയില്ലെന്നും പ്രതാപന്‍ പറഞ്ഞു.