മുത്തശ്ശിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍

Posted on: September 26, 2020 11:13 am | Last updated: September 26, 2020 at 11:13 am

കൊട്ടാരക്കര | സ്വത്തിന്റെ പേരില്‍ മുത്തശ്ശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരുക്കേറ്റ സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.സരസമ്മയുടെ പേരിലുള്ള വസ്തു നിഷയുടെ പേരില്‍ എഴുതിനല്‍കാത്തതാണ് വിരോധത്തിന് കാരണമെന്നു പോലീസ് പറഞ്ഞു.കൊട്ടാരക്കര പോലീസ് കേസെടുത്തു.