Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 85,000ത്തിലധികം കൊവിഡ് രോഗികള്‍; ആയിരത്തിലധികം മരണം

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85,362 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. 1,089 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 93,379 ആയി.

രാജ്യത്ത് 59,03,933 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 9,60,969 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച 48,49,585 പേര്‍ രോഗത്തില്‍ നിന്ന് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രതിദിന പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ 7,02,69,975 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,41,535 കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നും ഐസിഎംആര്‍ അറിയിച്ചു.

മഹാരാഷ്ട്ര (2,73,190), കര്‍ണാടക (98,493), ആന്ധ്രപ്രദേശ് (67,683), ഉത്തര്‍പ്രദേശ് (59397) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

---- facebook comment plugin here -----

Latest