പിടിച്ച്പറി കേസിലെ പ്രതി എസ് ഐയുടെ തല അടിച്ച് പൊട്ടിച്ചു

Posted on: September 26, 2020 6:24 am | Last updated: September 26, 2020 at 6:50 am

കോട്ടയം | കോടതിയിലേക്ക് കൊണ്ട് പോകവേ പ്രതി എസ്‌ഐയെ ആക്രമിച്ചു. ആക്രമണത്തില്‍ എസ് ഐയുടെ തലപൊട്ടി. പിടിച്ചുപറി കേസില്‍ പിടിയിലായ പ്രതി ജയേഷാണ് മണിമല സ്റ്റേഷനിലെ എസ്‌ഐ ജെബി കെ ജോണിനെ ആക്രമിച്ചത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുമ്പോഴാണ് സംഭവം. കൈവിലങ്ങ് കൊണ്ടാണ് ജയേഷ് എസ്‌ഐയുടെ തലയ്ക്കടിച്ചത്. എസ്‌ഐയുടെ പരിക്ക് ഗുരുതരമല്ല