ലെെഫ് മിഷൻ ഇടപാടിൽ സിബിഐ കേസെടുത്തു

Posted on: September 25, 2020 4:23 pm | Last updated: September 25, 2020 at 10:33 pm

കൊച്ചി | ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം സിബിഐ കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

വിദേശത്തു നിന്ന് എത്തിയ പണം ചെലവഴിച്ചത് സ‌ബന്ധിച്ച് അനിൽ അക്കര എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ലെെഫ്മിഷൻ ഇടപാടിൽ നേരത്തെ സംസ്ഥാന സർക്കാർ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമാണ് വേണ്ടത് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ALSO READ  ലൈഫ് മിഷനില്‍ വീടിനായി സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം