പെരിയ ഇരട്ടക്കൊലപാതകം: സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല

Posted on: September 25, 2020 12:45 pm | Last updated: September 25, 2020 at 10:35 pm

ന്യൂഡല്‍ഹി | പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരായ സര്‍ക്കാര്‍ ഹരജിയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് സുപ്രീം കോടതി നോട്ടീസയച്ചു. സി ബി ഐക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജിയില്‍ നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബഞ്ചിന്റെതാണ് നടപടി.