Connect with us

Covid19

രാജ്യത്ത് കൊവിഡ് കേസുകള്‍ 58 ലക്ഷം കവിഞ്ഞു; രോഗവ്യാപനം അതിവേഗതയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന. രോഗബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. അതിവേഗതയിലാണ് രോഗം പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,052 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,141 പേരുടെ ജീവന്‍ വൈറസ് കവര്‍ന്നു. 58,16,103 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. മരണം 92,317ഉം. 47,52,991 പേര്‍ രോഗമുക്തി നേടി.
9,69,972 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗവ്യാപനത്തിലും മരണത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ 12,82,963 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 34,345 പേര്‍ മരണപ്പെട്ടു. 9,73,214 പേര്‍ക്ക് രോഗം ഭേദമായി. ആന്ധ്രയാണ് രണ്ടാമത്. ഇവിടെ 6,54,385 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 5,558 പേര്‍ മരണത്തിനു കീഴടങ്ങി. 5,79,474 ആണ് രോഗമുക്തരായവരുടെ എണ്ണം. തമിഴ്‌നാട്ടില്‍ 5,63,691 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 9,076 പേര്‍ മരിച്ചു. 5,08,210 പേര്‍ രോഗമുക്തരായി. കര്‍ണാടകയില്‍ 5,48,557 പേരെ രോഗം പിടികൂടി. 8,331 ആണ് മരണം. 4,44,658 ആണ് രോഗമുക്തരായവരുടെ എണ്ണം.

---- facebook comment plugin here -----

Latest