Connect with us

Covid19

എ സി മിലാന്‍ താരം സ്ലാറ്റന്‍ ഇബ്രാഹിമോവികിന് കൊവിഡ്

Published

|

Last Updated

സ്റ്റോക്‌ഹോം | സ്വീഡിഷ് താരവും എ സി മിലാന്‍ സ്‌ട്രൈക്കറുമായ സ്ലാറ്റന്‍ ഇബ്രാഹിമോവികിന് കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പ ലീഗിലെ മൂന്നാം യോഗ്യതാ റൗണ്ടില്‍ നോര്‍വീജിയന്‍ ക്ലബ് ബോഡോ/ഗ്ലിംറ്റിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ ക്വാറന്റൈനിലാണ് ഇബ്രാഹിമോവിക്.

ടീമിലെ മറ്റു താരങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവാണ്. കഴിഞ്ഞ മാസമാണ് മിലാനുമായുള്ള കരാര്‍ ഒരുവര്‍ഷം കൂടി നീട്ടുന്ന കരാറില്‍ ഇബ്രാഹിമോവിക് ഒപ്പിട്ടത്.

Latest