Connect with us

Business

ഇന്ത്യ വിടാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിസണ്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇന്ത്യയിലെ പ്രവര്‍ത്തനം അവാസനിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഹാര്‍ലി ഡേവിസണ്‍. രാജ്യത്തെ വില്‍പ്പനയും നിര്‍മാണവും അവസാനിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതടക്കമുള്ള പുനര്‍സംഘടനാ ചെലവ് കമ്പനി കണക്കാക്കുന്നത് 7.5 കോടി ഡോളര്‍ ആണ്.

കൂടുതല്‍ ലാഭകരമായ മോട്ടോര്‍ സൈക്കിള്‍ ഉത്പാദനത്തിലും അമേരിക്ക പോലുള്ള സ്ഥായിയായ വിപണിയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി രണ്ട് മാസം മുമ്പ് ഹാര്‍ലി ഡേവിസണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള പുനര്‍ഘടനാ പദ്ധതിയാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചത്.

ഉത്പാദനം കുറക്കാനും കുറഞ്ഞതോതില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന വിപണി ഉപേക്ഷിക്കാനും പദ്ധതിയുണ്ടെന്ന് ഈ വര്‍ഷമാദ്യം കമ്പനി അറിയിച്ചിരുന്നു. എന്നാല്‍, അന്ന് ഏത് വിപണിയാണ് ഉപേക്ഷിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് വില്‍പ്പനയില്‍ വലിയ കുറവാണ് ഹാര്‍ലി ഡേവിസനുള്ളത്. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ അഞ്ച് ശതമാനത്തില്‍ താഴെയാണ് ഇന്ത്യയിലെ ഹാര്‍ലിയുടെ വില്‍പ്പന.