National
ആഭ്യന്തര സര്‍വീസുകളിലെ ബാഗേജ് പരിധി എയര്‍ലൈന്‍ കമ്പനികള്‍ക്ക് നിശ്ചയിക്കാം

ന്യൂഡല്‍ഹി | ആഭ്യന്തര സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി ബാഗേജ് പരിധി എയര്‍ലൈന്‍ കമ്പനികള്‍ക്ക് തീരുമാനിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. എയര്‍ലൈന്‍ കമ്പനികളുടെ ആഭ്യന്തര നയങ്ങള്‍ക്ക് അനുസൃതമായി ബാഗേജ് പരിധി നിശ്ചയിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഇതോടെ നിലവില്‍ 20 കിലോ ബാഗേജ് പരിധി 15 കിലോ ആയി കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്ക് സാധിക്കും.
ലോക്ഡൗണിന് ശേഷം മെയ് 25ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ ബാഗേജ് പരിധി 15ല്‍ നിന്ന് 20 കിലോ ആയി ഉയര്‍ത്തിയിരുന്നു. ഹാന്‍ ബാഗേജിന് പുറമെ 20 കിലോ ഭാരമുള്ള ഒരു ബാഗേജ് മാത്രമാണ് അന്ന് അനുവദിച്ചിരുന്നത്.
എന്നാല്‍ പുതുക്കിയ മെമോറാണ്ടം അനുസരിച്ച് 20 കിലോ എന്ന പരിധി എയര്‍ലൈന്‍ കമ്പനികള്‍ക്ക് 15 കിലോ ആക്കി ചുരുക്കാം. അതില്‍ കൂടുതല്‍ വരുന്ന ബാഗേജിന് അധിക തുക നല്‍കേണ്ടി വരും. ഇത് ആഭ്യന്തര വിമാന കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുവാനും കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.