Education
എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം | എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സ്-2020 ലെ പ്രവേശന പരീക്ഷ (കീം)യുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലാണ് ഫലപ്രഖ്യാപനം നടത്തിയത്. 53,236 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
എന്‍ജിനീയറിംഗില്‍ കെ എസ് വരുണ്‍ (കോട്ടയം)നാണ് ഒന്നാം റാങ്ക്.ടി കെ ഗോകുല്‍ ഗോവിന്ദ് (കണ്ണൂര്‍) രണ്ടും പി നിയാസ് മോന്‍ (മലപ്പുറം) മൂന്നും റാങ്ക് നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക്. എന്‍ജിനീയറിംഗില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത്. ഇതില്‍ 66 പേര്‍ ആദ്യ ശ്രമത്തില്‍പാസായവരാണ്. 34 പേര്‍ രണ്ടാമത്തെ ശ്രമത്തിലും.
---- facebook comment plugin here -----



